La La Land-the city and its celluloid namesake-has been very kind to Emma Stone. At just 28 years old, the Hollywood star is this year's highest-paid actress, banking $26 million pretax in our 12 month scoring period.
ലോകത്ത് നിലവില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരുടെ ഫോര്‍ബ്‌സ് ലിസ്റ്റ് പുറത്ത്. മികച്ച നടിക്കുള്ളതടക്കം ഇത്തവണത്തെ ആറ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഡാമിയന്‍ ചസെല്‍ ചിത്രം ലാ ലാ ലാന്‍ഡിലെ നായികയെ അവതരിപ്പിച്ച എമ്മ സ്റ്റോണ്‍ ആണ് ഒരു വര്‍ഷത്തെ പ്രതിഫലട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നീല്‍സണ്‍, കോംസ്‌കോര്‍, ഐഎംഡിബി എന്നിവര്‍ സംയുക്തമായി തയ്യാറാക്കിയ പട്ടിക പരിഗണിച്ചിരിക്കുന്നത് 2016 ജൂണ്‍ മുതല്‍ 2017 ജൂണ്‍ ഒന്ന് വരെയുള്ള താരങ്ങളുടെ വരുമാനമാണ്.